ca

മെൽബൺ : ഒക്ടോബർ - ഡിസംബർ മാസങ്ങളിലെ ഇന്ത്യയുടെ പര്യടനം കൊവിഡിന്റെ പേരിൽ ഉപേക്ഷിക്കപ്പെട്ടാലുള്ള ഭീമമായ നഷ്ടത്തിൽ നിന്ന് രക്ഷപെടാൻ ആസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് കോമൺവെൽത്ത് ബാങ്കിൽ നിന്ന് 300 ദശലക്ഷം ഡോളർ വായ്പയെടുക്കുന്നു. ഇതിൽ 50 ദശലക്ഷം ഡോളർ ഇപ്പോൾത്തന്നെ വാങ്ങിയതായ റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. എന്നിട്ടും ക്രിക്കറ്റ് ആസ്ട്രേലിയ ജീവനക്കാർക്കും കളിക്കാർക്കും ശമ്പളം നൽകാത്തത് വിവാദമായി. ജൂൺ വരെ ജീവനക്കാരുടെ ശമ്പളത്തിന്റെ 80 ശതമാനവും വെട്ടിക്കുറച്ചിരിക്കുകയാണ്. എന്നാൽ ക്രിക്കറ്റ് ആസ്ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ കെവിൻ റോബർട്ട്സ് തന്റെ ശമ്പളത്തിന്റെ 80 ശതമാനവും വാങ്ങിയതായും ആരോപണമുണ്ട്.