കറാച്ചി : ബ്രയാൻ ലാറയെക്കാളും റിക്കി പോണ്ടിംഗിനെക്കാളും മികച്ച ക്രിക്കറ്ററായി താൻ പരിഗണിക്കുന്നത് സച്ചിൻ ടെൻഡുൽക്കറെയാണന്ന് മുൻ പാകിസ്ഥാൻ ബാറ്റ്സ്മാൻ റിക്കി മുഹമ്മദ് യൂസഫ്. ഒരു സോഷ്യൽ മീഡിയ ചോദ്യോത്തര പംക്തിയിലാണ് യൂസഫ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. നേരത്തേയും സച്ചിനോടുള്ള തന്റെ ആരാധന യൂസഫ് തുറന്നുപറഞ്ഞിട്ടുണ്ട്. സച്ചിൻ, ദ്രാവിഡ്, ലക്ഷ്മൺ,സെവാഗ്,ഗാംഗുലി,യുവ്‌രാജ് എന്നിവരെപ്പോലെ പ്രതിഭയുള്ള ബാറ്റ്സ്മാന്മാർ ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇല്ലെന്നും യൂസഫ് അഭിപ്രായപ്പെട്ടു.