സിഡ്നി : കൊവിഡിനെ പേടിച്ച് അതിർത്തികൾ അടച്ചിരിക്കുന്ന ആസ്ട്രേലിയയിലേക്ക് പ്രത്യേക അനുമതിയോടെ ന്യൂസിലാൻഡിലെ റഗ്ബി ടീമായ ന്യൂസിലാൻഡ് വാരിയേഴ്സ് എത്തി. ഇൗ മാസം പുനരാരംഭിക്കാനിരിക്കുന്ന ആസ്ട്രേലിയൻ നാഷണൽ റഗ്ബി ലീഗിൽ പങ്കെടുക്കാനാണ് വാരിയേഴ്സ് എത്തിയത്. ലീഗിലെ ഏക വിദേശ ടീമാണ് വാരിയേഴ്സ്. പ്രത്യേക വിമാനത്തിൽ സിഡ്നിക്ക് അടുത്ത ടാംവർത്ത് പട്ടണത്തിലെത്തിയ വാരിയേഴ്സ് ടീം രണ്ടാഴ്ച നിരീക്ഷത്തിൽ കഴിയും. രാജ്യത്തെ കായികമത്സരങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് റഗ്ബി ലീഗ് തുടങ്ങുന്നത്.