rss

ന്യൂഡൽഹി: ഹിന്ദുത്വ സംഘടനയായ ആർ.എസ്.എസിനെ നിരോധിക്കണം എന്ന ആവശ്യത്തോട് യോജിപ്പില്ലെന്നും ഇന്ത്യയുടെ ബഹുസ്വര സ്വഭാവത്തിന്റെ നിലനിൽപ്പിന് സംഘടനയും ആവശ്യമാണെന്ന് ആഭിപ്രായപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഭിഷേക് മനോജ് സിംഗ്‌വി.

രാജ്യത്തിന്റെ ബഹുസ്വരത നിലനിർത്താനായി തീവ്ര ഇടത്, വലത് സംഘടനകൾ രാജ്യത്ത് നിലനിൽക്കേണ്ടതുണ്ടെന്നും ട്വീറ്റ് വഴി അദ്ദേഹം അഭിപ്രായപ്പെട്ടു. 'ആർ.എസ്.എസിനെ നിരോധിക്കണം' എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹാഷ്ടാഗുകൾ ട്വിറ്ററിൽ ട്രെൻഡിംഗായ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇങ്ങനെയൊരു പ്രസ്താവന നടത്തിയിരിക്കുന്നത്.

'ഇന്ത്യയ്ക്ക് തീവ്ര ഇടത് സംഘടനകളേയും തീവ്ര വലത് സംഘടനകളേയും ആവശ്യമുണ്ട്. ഇത്തരം സംഘടനകളുടെ ഭിന്നമായ സാമ്പത്തിക കാഴ്ചപ്പാടുകള്‍ ആവശ്യമുണ്ട്. ഹിന്ദു, അഹിന്ദു കാഴ്ചപ്പാടുകള്‍ ആവശ്യമുണ്ട്. അതുകൊണ്ട് ആര്‍എസ്എസ്സിനെ നിരോധിക്കരുത്. എല്ലാത്തരം ആളുകളുമുള്ളതുകൊണ്ടാണ് ഇന്ത്യയുടെ ബഹുസ്വരത നിലനില്‍ക്കുന്നത്.ഹാഷ് ടാഗിനോട് വിയോജിക്കുന്നു. അതേസമയം ആര്‍എസ്എസ്സിന്റെ പല കാഴ്ചപ്പാടുകളോടും വിയോജിക്കുന്നു' സിംഗ്‌വി ട്വീറ്റ് ചെയ്തു.

India needs the extreme left & right views qua economic spectrum. Similarly Need non Hindu and Hindu views. Hence cannot ban RSS. It is important that people from all walks exist in India to make us truly plural. disagree with #BanRSS ! Equally disagree with many #rss views!

— Abhishek Singhvi (@DrAMSinghvi) May 3, 2020