atf

ന്യൂഡൽഹി: വിമാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യുവലിന്റെ (എ.ടി.എഫ്) വില എണ്ണവിതരണ കമ്പനികൾ 23.2 ശതമാനം വെട്ടിക്കുറച്ചു. ഇതോടെ, ഒരു ലിറ്രറിന് വില 22.54 രൂപയായി. ഒന്നരമാസത്തിലേറെയായി മാറ്റമില്ലാതെ തുടരുന്ന പെട്രോൾ വില ലിറ്ററിന് ഡൽഹിയിൽ 69.59 രൂപയാണ്. ഡീസലിന് 62.29 രൂപ. സബ്‌സിഡിയില്ലാത്ത ഒരു ലിറ്റർ മണ്ണെണ്ണയ്ക്കും വില പെട്രോളിനേക്കാൾ കുറവാണ്; 39.67 രൂപ.

അന്താരാഷ്‌ട്ര ക്രൂഡോയിൽ വില കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് എ.ടി.എഫ് വില കുറച്ചത്. അതേസമയം, ക്രൂഡ് വിലക്കുറവിന് ആനുപാതികമായി പെട്രോൾ, ഡീസൽ വില കുറച്ചിട്ടില്ല.