arvind-kejriwal-

ന്യൂഡൽഹി: ഡൽഹിയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കാൻ തയ്യാറെന്ന് മുഖ്യമന്ത്രി ലോക്ക്ഡൗൺ മുഖ്യമന്ത്റി അരവിന്ദ് കെജ്‌രിവാൾ. ലോക്ക്ഡൗൺ മൂന്നാംഘട്ടം നാളെ തുടങ്ങാനിരിക്കെ സംസ്ഥാനത്തെ ഇളവുകൾ പ്രഖ്യാപിക്കവെയാണ് കെജ്‌രിവാൾ അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഡൽഹി വീണ്ടും തുറക്കേണ്ട സമയമായി. സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ട് ലോക്ക്ഡൗൺ തുടർന്നുകൊണ്ടു പോകാനാവില്ല.. കൊവിഡ് വൈറസിനൊപ്പം ജീവിക്കാൻ നമ്മൾ തയ്യാറാകണം.. സർക്കാരിന്റെ വരുമാനം ഗണ്യമായി ഇടിഞ്ഞു. എങ്ങനെ മുന്നോട്ടുപോകുമെന്നും കെജ്‌രിവാൾ വാർത്താസമ്മേളനത്തിൽ ചോദിച്ചു. സംസ്ഥാനത്ത് കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള ഇടങ്ങളിൽ നിയന്ത്റണങ്ങൾ ഒഴിവാക്കാനുള്ള നീക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ സർക്കാർ ഓഫീസുകൾ തിങ്കളാഴ്ച മുതൽ തുറക്കും. സ്വകാര്യ ഓഫീസുകൾ തുറക്കാൻ കഴിയുമെങ്കിലും 33 ശതമാനം ജീവനക്കാരെ മാത്രമേ അനുവദിക്കൂ. ഐടി ഹാർഡ്‌വെയർ നിർമ്മാണം, അവശ്യ വസ്തുക്കളുടെ നിർമാണ യൂണി​റ്റുകൾ തുടങ്ങിയ മേഖലകൾ തുടരാമെന്നും കേജരിവാൾ പറഞ്ഞു.

കടകൾക്ക് ഒ​റ്റയക്ക, ഇരട്ടയക്ക അടിസ്ഥാനത്തിൽ തുറക്കാം. സ്വയം തൊഴിൽ ചെയ്യുന്നവർ, സ്​റ്റേഷനറി ഷോപ്പുകൾ, മ​റ്റു ഷോപ്പുകൾ എന്നിവ തുറക്കാൻ കഴിയും. സാങ്കേതിക വിദഗ്ധർ, പ്ലംബർമാർ, ഇലക്ട്രിഷ്യൻമാർ, വീട്ടുജോലിക്കാർ എന്നിവരെ ജോലി ആരംഭിക്കാൻ അനുവദിക്കും.

പൊതുഗതാഗതം ഉടൻ പുനഃരാരംഭിക്കില്ല. സ്വകാര്യ വാഹനങ്ങൾക്ക് ഓടാം. കാറുകളിൽ ഡ്രവർ ഉൾപ്പെടെ മൂന്നു പേർക്കും ഇരുചക്ര വാഹനങ്ങളിൽ ഒരാൾക്കുമാണ് സഞ്ചരിക്കാൻ അനുമതി. ഡൽഹിയിൽ ഇതുവരെ 4,122 കൊവിഡ് വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 1256 പേർ രോഗമുക്തി നേടി. 64 പേർ മരിച്ചു.