ന്യൂഡൽഹി: പശ്ചിമബംഗാൾ, മഹാരാഷ്ട്ര, കർണാടക, ഡൽഹി, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്ന് മുതൽ രാവിലെ പത്ത് മുതൽ വൈകിട്ട് ഏഴ് വരെ മദ്യശാലകൾ തുറന്ന് പ്രവർത്തിക്കും. ഇന്ന് മുതൽ ആരംഭിക്കുന്ന മൂന്നാംഘട്ട ലോക്ക് ഡൗണിൽ ഗ്രീൻ, ഓറഞ്ച് മേഖലകളിലും റെഡ്‌സോണിലെ ഹോട്ട് സ്‌പോട്ടല്ലാത്ത പ്രദേശങ്ങളിലെ മദ്യ വില്പനശാലകൾ തുറക്കുന്നതിന് കേന്ദ്രം അനുമതി നൽകിയിരുന്നു.
എന്നാൽ കേരളം, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ മദ്യവില്പന വേണ്ടെന്ന നിലപാടിലാണ്.