മോസ്കോ: കൊവിഡ് വ്യാപനത്തിൽ ആശങ്കയുയർത്തി റഷ്യയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർദ്ധന. ഞായറാഴ്ച 10,633 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടശേഷം ഒരു ദിവസം ഇത്രയും കേസുകൾ ആദ്യമായാണ് സ്ഥിരീകരിക്കുന്നത്.
ഇതോടെ റഷ്യയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1.34 ലക്ഷമായി. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ റഷ്യക്ക് ഇപ്പോൾ ഏഴാം സ്ഥാനമാണ്. അമേരിക്കയാണ് ഒന്നാമത്. 1280 പേരാണ് റഷ്യയിൽ ഇതുവരെ മരിച്ചത്. ഇതിൽ 50 ശതമാനം പേർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ലെന്ന് റഷ്യൻ കൊറോണ വൈറസ് റെസ്പോൺസ് ഹെഡ്ക്വാർട്ടേഴ്സ് അറിയിച്ചു.
തലസ്ഥാനമായ മോസ്കോയിലാണ് കൂടുതൽ രോഗികള്‍. രാജ്യത്തെ രോഗികളിൽ പകുതിയിൽ കൂടുതൽ പേരും മോസ്കോയിലാണെന്നാണ് കണക്കുകൾ. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് റഷ്യയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇത്രയും കുതിപ്പുണ്ടാകുന്നത്.