accident

കൊച്ചി : മൂവാറ്റുപുഴയിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിലേക്ക് കാർ പാഞ്ഞുകയറി മൂന്നുപേ‌ർ മരിച്ചു. കാറിലുണ്ടായിരുന്ന മൂന്നുപേരാണ് മരിച്ചത്. അശ്വിൻ ജോയ് (29)​,​ ബേസിൽ ജോർജ് (30)​,​ നിതിൻ (35)​ എന്നിവരാണ് മരിച്ചത്.

പൂവള്ളിയും കുഞ്ഞാടും' സിനിമയിലെ നായകനാണ് ബേസിൽ, വാളകം മേക്കടമ്പ് നടപ്പറമ്പേൽ ജോർജിന്റെ മകനാണ്. മാതാവ് സിജി, സഹോദരൻ ബെൻസിൽ. അപകടത്തിൽ ലിതീഷ് (30), സാഗർ (19) അന്യസംസ്ഥാന തൊഴിലാളികളായ റമോൺ ശൈഖ്, അമർ ജയദീപ് എന്നിവർക്ക് പരിക്കേറ്റു. വാളകത്തും സമീപ പ്രദേശത്തുമുള്ളവരാണു മറ്റുള്ളവർ.കാറിന്റെ അമിത വേ​ഗമാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നി​ഗമനം.