പല സിനിമാതാരങ്ങളും ലോക്ക്ഡൗണിനിടയിലെ രസകരമായ ഫോട്ടോഷൂട്ടുകളും നർമ്മ മുഹൂർത്തങ്ങളും ടാസ്കുകളും പങ്കുവച്ചിരുന്നു.. നടിയും മോഡലുമായ ഷോൺ റോമിയും മേക്കപ്പ് വിഡിയോകളും വീട്ടിൽ തന്നെ നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും പങ്കുവച്ചിരുന്നു ഇപ്പോഴിതാ ബിക്കിനിയിൽ ഒരു ഗ്ലാമർ ഫോട്ടോഷൂട്ടാണ് താരം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്നത്.
ക്രോഷേ ബിക്കിനിയിലാണ് താരം ചിത്രങ്ങളിൽ പോസ് ചെയ്തിരിക്കുന്നത്. കൈയിൽ ഒരു തണ്ണിമത്തനുമുണ്ട്. ഫോട്ടോഷൂട്ടിൽ താരത്തിനൊപ്പം വളർത്തുപൂച്ച കിവിയെയും കാണാം.
ദുൽഖറും വിനായകനും കേന്ദ്രകഥാപാത്രങ്ങളായെത്തിയ കമ്മട്ടിപ്പാടത്തിലെ അനിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഷോൺ ശ്രദ്ധനേടിയത്. മോഹൻലാൽ -പൃഥ്വിരാജ് ചിത്രം ലൂസിഫറിലും താരം ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.