മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ഉന്നതിക്ക് വേണ്ടി പ്രവർത്തിക്കും. ചില കാര്യങ്ങളിൽ ആശങ്ക. സാങ്കേതിക തടസങ്ങൾ.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പ്രയത്ന ഫലങ്ങൾ ഉണ്ടാകും. കൂടുതൽ സമയം ജോലി ചെയ്യും. സാഹിത്യരംഗത്ത് നേട്ടം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ദുരാചാരങ്ങളിൽനിന്ന് പിന്മാറും. ആരോഗ്യം തൃപ്തികരം. കടം വാങ്ങരുത്.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ആരോപണങ്ങളിൽ നിന്ന് മുക്തി. രാഷ്ട്രീയക്കാരുടെ സഹായം. ആശ്വാസമനുഭവിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
അനുവദിച്ച സംഖ്യ ലഭിക്കും. സഹോദര സഹായം. പ്രവർത്തനങ്ങളിൽ കാലതാമസം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആനുകൂല്യങ്ങൾ ലഭിക്കും. പൊതുപ്രവർത്തനത്തിൽ സജീവം. വിട്ടുവീഴ്ചാ മനോഭാവം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ലക്ഷ്യപ്രാപ്തിക്ക് കാലതാമസം. വെല്ലുവിളികളെ നേരിടും. ആത്മധൈര്യം ആർജിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
കുട്ടികളുടെ വിദ്യാഭ്യാസത്തിൽ ആശങ്ക. സാങ്കേതിക തടസങ്ങൾ. വിദേശയാത്ര മാറ്റിവയ്ക്കും
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പ്രയത്നഫലാനുഭവങ്ങൾക്ക് തടസം. കൂടുതൽ ജോലി ചെയ്യേണ്ടിവരും. സാഹിത്യരംഗത്ത് പ്രവർത്തിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
അംഗീകാരം ലഭിക്കും. ദുരാചാരങ്ങളിൽ നിന്ന് പിന്മാറും. ആരോഗ്യം തൃപ്തികരം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ജാമ്യം നിൽക്കരുത്. വഞ്ചനയിൽപ്പെടാതെ സൂക്ഷിക്കണം. ആത്മവിശ്വാസം അനുഭവപ്പെടും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ഊഹക്കച്ചവടത്തിൽ നിന്ന് പിന്മാറും. തൊഴിൽ തടസം. യാത്രകൾ ഒഴിവാക്കും.