വാഷിംഗ്ടൺ: അമേരിക്കയിൽ ഈ വർഷം അവസാനത്തോടെ കൊവിഡ് 19 വെെറസിനുള്ള വാക്‌സിൻ ലഭ്യമാക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസ് ഗവേഷകരെ പിന്നിലാക്കി മറ്റൊരു രാജ്യം മരുന്ന് കണ്ടുപിടിക്കുകയാണെങ്കിൽ അവരെ അനുമോദിക്കാൻ മടിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. വാഷിംഗ്ടൺ ഡി.സിയിലെ ലിങ്കൺ മെമ്മോറിയലിൽ നിന്ന് പ്രക്ഷേപണം ചെയ്ത ഫോക്സ് ന്യൂസിന്റെ ‘ടൗൺ ഹാൾ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഈ വർഷാവസാനത്തോടെ വാക്സിൻ ലഭിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. യു.എസ് ഗവേഷകരെ പിന്നിലാക്കി മറ്റൊരു രാജ്യം മരുന്ന് കണ്ടുപിടിക്കുകയാണെങ്കിൽ അവരെ അനുമോദിക്കാൻ മടിക്കില്ല“ - ട്രംപ് പറഞ്ഞു.
വെെറസിനെ പ്രതിരോധിക്കുന്നതിനുള്ള വാക്സിൻ കണ്ടെത്തുന്നത് ഏത് രാജ്യക്കാർ എന്നത് കാര്യമാക്കില്ല. ഫലപ്രദമായ വാക്സിൻ ലഭിക്കുക എന്നതാണ് പ്രധാനം. സെപ്തംബറിൽ രാജ്യത്തെ സ്കൂളുകളും സർവകലാശാലകളും വീണ്ടും തുറക്കാൻ ആവശ്യപ്പെടും. വാക്സിൽ ഗവേഷണത്തിന്റെ പുരോഗതിയെ കുറിച്ച് ‘നിങ്ങൾ അത് പറയരുത്’ എന്നായിരിക്കും ഡോക്ടർമാർക്ക് പറയാനുള്ളത്. എന്നാൽ തനിക്കത് വെളിപ്പെടുത്താതിരിക്കാൻ ആകില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.