accident

മൂവാറ്റുപുഴ: മൂവാറ്റുപുഴ മേക്കടമ്പില്‍ നിയന്ത്രണംവിട്ട കാർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി യുവനടന്‍ അടക്കം മൂന്നു പേര്‍ മരിച്ചു. നാല് പേര്‍ ഗുരുതരാവസ്ഥയില്‍. നിധിന്‍ (35) അശ്വിന്‍ (29) ബേസില്‍ ജോര്‍ജ് (30) എന്നിവരാണു മരിച്ചത്. പൂവള്ളിയും കുഞ്ഞാടും' സിനിമയിലെ നായകനായി അഭിനയിച്ച നടനാണ് മരിച്ച ബേസിൽ ജോർജ്.

ഇന്നലെ രാത്രി ഒൻപതിന് വാളകം മേക്കടമ്പ് പള്ളിത്താഴത്താണ് അപകടം. കോലഞ്ചേരിയിൽനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്കു പോകുകയായിരുന്ന കാർ വൈദ്യുതപോസ്റ്റിലിടിച്ച ശേഷം സമീപത്തെ കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാ സേനയുമെത്തിയാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്.