pm-modi

ന്യൂഡൽഹി: കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ അംഗരാജ്യങ്ങളുടെ ഏകോപനം വർദ്ധിപ്പിക്കുന്നതിനായി ഇന്ന് നടക്കുന്ന ' നാം' ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ഉച്ചകോടി നടക്കുക. അസർബയ്ജാൻ പ്രസിഡന്റ് ഇൽഹാം അലിയേവിന്റെ അദ്ധ്യക്ഷതയിലാണ് സമ്മേളനം നടക്കുന്നത്‌.

പാകിസ്ഥാനും നാം ഉച്ചകോടിയിൽ പങ്കെടുക്കും. പ്രസിഡന്റ് ആരിഫ് അൽവി രാജ്യത്തെ പ്രതിനിധീകരിക്കും. ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള 120 വികസ്വര രാജ്യങ്ങൾ ഉൾപ്പെടുന്ന ഐക്യരാഷ്ട്രസഭയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ രാജ്യങ്ങളുടെ ഗ്രൂപ്പിനെയാണ് 'നാം' പ്രതിനിധീകരിക്കുന്നത്. 'നാം' രാജ്യങ്ങളുടെ നിലവിലെ സാദ്ധ്യതകൾ കൊവിഡിനെ തുരത്താൻ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്നതാണ് ഉച്ചകോടിയിൽ ചർച്ച ചെയ്യുകയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.