അബുദാബി: സോഷ്യൽ മീഡിയ ഉപയോഗിച്ച് വിദ്വേഷവും വിവേചനവും വളർത്തുന്ന തരത്തിൽ പ്രസംഗിച്ച് അത് പ്രചരിപ്പിച്ചയാളെ പിടികൂടി ചോദ്യം ചെയ്തു. ഇയാൾ തന്റെ യൂട്യൂബ് ചാനൽ വഴിയാണ് വിദ്വേഷ പ്രചാരണം നടത്തിയിരുന്നത്.
സംഭവത്തെ തുടർന്ന് നാട്ടിലെ സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ ഉത്തരവാദിത്വത്തോടെ അവ ഉപയോഗിക്കുന്നതാണ് നല്ലത് എന്ന് അബുദാബി പബ്ളിക് പ്രോസിക്യൂഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മറ്റ് മനുഷ്യരിൽ ജാതി മത വർഗ്ഗപരമായ വിവേചനം കാണുന്നവയൊന്നും പ്രചരിപ്പിക്കരുതെന്നും അവർ ആവശ്യപ്പെട്ടു.
യു.എ.ഇയിലെ നിയമം അനുസരിച്ച് ഇത്തരം കുറ്റകൃത്യം ചെയ്തെന്ന് തെളിഞ്ഞാൽ അഞ്ച് വർഷത്തോളം തടവും 5000ദിർഹം മുതൽ 1 മില്യൺ ദിർഹം വരെ പിഴയും ലഭിക്കാനിടയുണ്ട്.