എന്നും എല്ലാവരുടെയും മനസ്സിൽ ഒരുപോലെ ഉയരുന്ന ചോദ്യമാണ് ഇന്ന് ഭക്ഷണത്തിന് എന്ത് കറി ചെയ്യും എന്നുള്ളത്. ചപ്പാത്തി, ദോശ, അപ്പം തുടങ്ങി ചോറിന് വരെ ഉപയോഗിക്കാവുന്ന ഒരു ലളിതമായ കൂട്ട് കറി. വളരെ എളുപ്പത്തിലും വേഗത്തിലും ‘എന്ത് ഉണ്ടാക്കണം’ എന്ന സമ്മർദ്ദം ഇല്ലാതെ തന്നെ ഉണ്ടാക്കാവുന്ന ഒരു വിഭവം കൂടിയാണിത്.
ഉരുളക്കിഴങ്ങും കത്രിക്കയും (വഴുതന) ഉപയോഗിച്ച് കൊതിയൂറുന്നൊരു കൂട്ട് കറി.
ചേരുവകൾ : കത്രിക്ക (വഴുതന) - 1(ചെറുതായി അരിഞ്ഞത് ) ഉരുളക്കിഴങ്ങ് - 1(തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞത് ) എണ്ണ - 3 ടീസ്പൂൺ ജീരകം - 2 ടീസ്പൂൺ മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ മുളകുപൊടി - 1/4 ടീസ്പൂൺ മല്ലിപൊടി - 2 ടീസ്പൂൺ ഉണങ്ങിയ മാങ്ങപ്പൊടി - 2 ടീസ്പൂൺ ഉണങ്ങിയ ഉലുവ ഇലകൾ - 1ടീസ്പൂൺ പച്ചമുളക് - 1 തയ്യാറാക്കുന്ന വിധം : നോൺ സ്റ്രിക്ക് പാനിൽ എണ്ണ ചൂടാക്കുക. അതിൽ ജീരകം, ഒരു കഷ്ണം പച്ചമുളക് എന്നിവ ചേർത്ത് ഒരു മിനിറ്റ് ഫ്രൈ ചെയ്യുക. മഞ്ഞൾ, മുളക്, മല്ലിപൊടി എന്നിവ ചേർത്തിളക്കി കത്രിക്ക ചേർക്കുക. രണ്ട് മിനിറ്റ് ഫ്രൈ ചെയ്യുക. 80 മില്ലി വെള്ളം ചേർക്കുക. 7- 8 മിനിറ്റ് കുറഞ്ഞ ചൂടിൽ വേവിക്കുക. അരിഞ്ഞ ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി ഇളക്കി ഒരു മിനിറ്റ് വേവിക്കുക. മാങ്ങാപ്പൊടിയും ഉണങ്ങിയ ഉലുവ ഇലകളും ചേർത്തിളക്കി മല്ലിയിലകളുപയോഗിച്ച് അലങ്കരിക്കുക.