ദുബായ്: കൊവിഡ് പ്രതിസന്ധി തുടരുന്ന യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പാകിസ്ഥാൻ പൗരന്മാരുടെ എണ്ണം 60000 ആയി. ദുബായ് കോൺസുലേറ്റിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണമാണിതെന്ന് പാക് കോൺസൽ ജനറൽ അറിയിച്ചു.
പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് കോൺസുലേറ്റിൽ ലഭിക്കില്ല. അവ അതാത് വിമാനകമ്പനികളാണ് നൽകുക. അതിനായി പൗരന്മാർ കോൺസുലേറ്റിൽ കൂട്ടമായി വരേണ്ടതില്ലെന്നും കോൺസൽ ജനറൽ മുന്നറിയിപ്പ് നൽകി.
പരിഗണനാ ലിസ്റ്റ് അനുസരിച്ച് ഓരോ പൗരന്മാരെയും വിളിച്ചറിയിക്കും. വിസാ കാലാവധി കഴിഞ്ഞവർ,ജോലി നഷ്ടമായവർ, ഗർഭിണികൾ,രോഗബാധിതർ ഇവർക്കെല്ലാമാണ് പ്രഥമ പരിഗണന. മുൻപ് പ്രതിസന്ധിയിലായ 2500ഓളം പൗരന്മാരെ പാകിസ്ഥാൻ തിരികെ കൊണ്ടുവന്നിരുന്നു.