katrina-kaif

ഫ്ളോറൽ വസ്ത്രങ്ങൾ ഒരുപാട് നാളുകളായി ഫാഷൻ ലോകത്ത് തിളങ്ങുകയാണ്. ഇപ്പോഴും ഇത്തരം വസ്ത്രങ്ങൾ ട്രെൻഡിങ്ങിൽ മുന്നിൽ തന്നെയാണ്. ദീപിക പദുകോൺ, സാറ അലി ഖാൻ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ ഇതിനോടകം തന്നെ ഫ്ളോറൽ ബ്യൂട്ടിയിൽ തിളങ്ങിയിരുന്നു.

എന്നാൽ ഇപ്പോൾ ഫാഷൻ ലോകത്തിന്റെ ചർച്ച ഫ്ളോറൽ ബ്യൂട്ടിയിൽ തിളങ്ങുന്ന കത്രീനയാണ്. ഫാഷനിലും അഭിനയത്തിലും ഒരുപോലെ മുന്നേറുകയാണ് കത്രീന കൈഫ്. പൂക്കളുടെ പ്രിന്റ് വസ്ത്രങ്ങളുടെ ഭംഗി വർദ്ധിപ്പിക്കുമ്പോൾ ഇത്തരം വസ്ത്രങ്ങളിൽ അതിമനോഹരിയായി മാറിയിരിക്കുകയാണ് കത്രീന.

kathrina-floral-saree-bla

കത്രീന ഒരു ഫ്ളോറൽ ഫാനാണെന്നാണ് ഫാഷൻ ലോകത്തിന്റെ വിലയിരുത്തൽ. താരം ധരിച്ച ഫ്ളോറൽ സാരിയും ലെഹങ്കയും ഇത്തരം ഫാഷൻ വസ്ത്രങ്ങളെ പ്രണയിക്കുന്നവർക്ക് തീർച്ചയായും പ്രചോദനം ഉണർത്തുന്നതാണ്. വെള്ളയിൽ പിങ്ക് നിറത്തിലുള്ള പൂക്കളാണ് സബ്യസാചി മുഖർജി ഡിസൈൻ ചെയ്ത ലെഹങ്കയെ കൂടുതൽ മനോഹരമാക്കുന്നത്. വിവാഹ ആഘോഷങ്ങൾക്കിത് അനുയോജ്യമാണ്. കൂടാതെ കത്രീനയ്ക്കായി ഫ്ളോറൽ മിഡിയും സാരിയും സബ്യസാചി ഡിസൈൻ ചെയ്തിട്ടുണ്ട്. കറുത്ത ബോർഡറുകളുള്ള ഫ്ളോറൽ സാരിയുടെ കൂടെ കറുത്ത സ്ലീവ്‌ലെസ്സ് ബ്ളൗസിലും സിൽവർ സ്റ്റഡുകളിലും അതീവ സുന്ദരിയാണ് താരം. ആമി പട്ടേലാണ് സ്റ്റൈലിസ്റ്റ്.

ബ്ളഷ് പ്ങ്ക് നിറത്തിലുള്ള ഫ്ളോറൽ പ്രിന്റ് വരുന്ന സാരിയ്ക്കൊപ്പം ഫുൾ സ്ലീവണിഞ്ഞ കത്രീനയെയും ഫാഷൻ ലോകം പുകഴ്ത്തി. താനിയ ഗാവ്റിയായിരുന്നു സ്റ്റൈലിസ്റ്റ്.