covid-19

മുംബയ്: സ്വകാര്യ ആശുപത്രിയിലെ ഐ.സി.യു വാർഡിൽ പ്രവേശിപ്പിച്ച നാൽപത്തിനാലുകാരനായ കൊവിഡ് ബാധിതനെ ഡോക്ടർ ലൈംഗിക പീഡനത്തിനിരയാക്കിയതായി പരാതി. സംഭവത്തിൽ മുപ്പത്തിനാലുകാരനായ ഡോക്ടർക്കെതിരെ കേസെടുത്തു. മുംബയ് സെൻട്രലിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം

സംഭവം നടക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഡോക്ടർ ജോലിയിൽ പ്രവേശിച്ചത്.ആശുപത്രി അധികൃതർ നൽകിയ പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. അതേസമയം, കൊവിഡ് ബാധിതനുമായി അടുത്തിടപഴകിയതിനാൽ പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

'ഡോക്ടർ ഇപ്പോൾ വീട്ടിൽ നിരീക്ഷണത്തിലാണ്. അതിനുശേഷം അറസ്റ്റ് ചെയ്യും'- പൊലീസ് പറഞ്ഞു. അതേസമയം, ഡോക്ടറെ പിരിച്ചുവിട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.“ഡോക്ടർ ആദ്യ ദിവസത്തെ ഡ്യൂട്ടിയിലായിരുന്നു, മോശം പെരുമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് പ്രോട്ടോക്കോൾ അനുസരിച്ച് ഞങ്ങൾ ഉടൻ തന്നെ പൊലീസിനെ അറിയിക്കുകയും, ഡോക്ടറുടെ സേവനം അവസാനിപ്പിക്കുകയും ചെയ്തു. ”ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.