ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ ചരമവാർഷികമാണ് ഇന്ന്. ടി.പിയെക്കുറിച്ച് വി.ടി ബൽറാം എം.എൽ.എ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ടി.പി ചന്ദ്രശേഖരന്റെ പ്രണൻ മാത്രമല്ല ചിലർ കവർന്നതെന്നും, ധീരനായ ടി പി യെ സ്വന്തം അനുയായികൾ ആരാധനാപൂർവ്വം വിളിച്ചിരുന്ന 'ഇരട്ടച്ചങ്കൻ' എന്ന വിശേഷണം പോലും വേറെ ചില ഭീരുക്കൾക്ക് ചാർത്തിക്കൊടുക്കുന്ന തരത്തിലുള്ള പിആർ വർക്കാണ് നടന്നതെന്നും ബൽറാം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
2013ൽ ഇന്നേ ദിവസം, അതായത് ടി പി ചന്ദ്രശേഖരൻ എന്ന കമ്മ്യൂണിസ്റ്റ് നേതാവ് സിപിഎം കൊലക്കത്തിക്ക് ഇരയായതിന്റെ ഒന്നാം വാർഷികത്തിൽ ഒരു ഓൺലൈൻ പത്രത്തിൽ വന്ന അനുസ്മരണത്തിന്റെ തലക്കെട്ടാണിത്. ധീരനായ ടി പി യെ സ്വന്തം അനുയായികൾ ആരാധനാപൂർവ്വം വിളിച്ചിരുന്ന 'ഇരട്ടച്ചങ്കൻ' എന്ന വിശേഷണം പോലും വേറെ ചില ഭീരുക്കൾക്ക് ചാർത്തിക്കൊടുക്കുന്ന തരത്തിലുള്ള പിആർ വർക്കാണ് രാഷ്ട്രീയ കേരളത്തിന്റെ ജാഗ്രതയില്ലായ്മക്കിടയിലൂടെ പിന്നീട് നൈസായി ഇവിടെ അരങ്ങേറിയത്. ടിപിയുടെ പ്രാണൻ മാത്രമല്ല അവർ കവർന്നെടുത്തത് എന്ന് സാരം.
ഇരട്ടച്ചങ്കുള്ള യഥാർത്ഥ കമ്മ്യൂണിസ്റ്റിന്റെ ഓർമ്മകൾക്ക് മുമ്പിൽ ആദരാഞ്ജലികൾ.