oh-my-god

ഒരു അന്യ സംസ്ഥാന തൊഴിലാളിയും മലയാളി തൊഴിലാളിയും ലോക്ക്ഡൗണിൽ പെട്ടു പോയതിന്റെ ജീവിതമാണ് ഓ മൈ ഗോഡ് വരച്ചുകാട്ടുന്നത്. ഇവരെ ഇവിടെ കൊണ്ടുവന്ന മുതലാളി എന്ന പേരിൽ ഒരാളുടെ ഫോണിലേയ്ക്ക് വിളിക്കുന്നതും അയാളുടെ പ്രതികരണവുമാണ് എപ്പിസോഡിലെ പ്രാങ്ക്. ഫ്രാൻസിസ് അമ്പലമുക്ക്, സാബു പ്ലാങ്കവിള എന്നിവർ അവതാരകരായ എപ്പിസോഡിൽ രസകരമായ രംഗങ്ങളാണ് അരങ്ങേറിയത്.