covid

ന്യൂഡൽഹി: കൊവിഡ് 19 വെെറസിനെ ഇല്ലാതാക്കാൻ പുതിയ ആശയവുമായി മദ്രാസ് ഐ.ഐ.ടി. മനുഷ്യരിൽ കൊവിഡ് സമ്പർക്കത്തെ അറിയാൻ ഇൻക്യുബേറ്റ് സ്റ്റാർട്ടപ്പ് നാനോപാർട്ടിക്കിൾ ആരംഭിച്ചു. കൊവിഡിനെ ഇല്ലാതാക്കാനും കോണ്ടാക്ട് വഴിത്തന്നെ നശിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. നാനോപാർട്ടിക്കിൾസ് അടിസ്ഥാനമാക്കിയുള്ള ആന്റിമെെക്രോബയൽ ഏജന്റ് ഉപയോഗിച്ചാണ് തുണിത്തരങ്ങളിൽ കോട്ട് ചെയ്യുന്നത്. ഈ കോട്ടിംഗുകൾ 60 വാഷ് സെെക്കിൾ വരെ ചെയ്യാം. അതുവഴി ഈ തുണിത്തരം വീണ്ടും വീണ്ടും ഉപയോഗിക്കാൻ സാധിക്കും.

എൻ 95 മാസ്ക്കുകൾ,​ സർജിക്കൽ മാസ്ക്കുകൾ,​ സ്വയം സുരക്ഷാ ഉപകരണങ്ങൾ(പി.പി.ഇ)​ ,​ ഫുഡ് പാക്കേജിംഗ് ബാഗുകൾ ഇവ നിർമിക്കാനും ഉപയോഗിക്കാം. നാനോ പാർട്ടിക്കിൽ കൊണ്ട് പൊതിഞ്ഞ ഈ തുണിത്തരത്തിന് ആന്റി മെെക്രോബയൽ ഗുണങ്ങളുണ്ട്. ഇത് വെള്ളത്തിൽ കഴുകുമ്പോൾ ഒഴുകിപ്പോകുന്നില്ല. പ്രാകൃതവും വിഷരഹിതവുമാണ്. നിലവിൽ കോട്ടൺ,​ പോളിസ്റ്റർ,​ തുടങ്ങിയവയെ കോട്ട് (പൊതിയാൻ)​ചെയ്യാൻ സാധിക്കും.

കൂടുതൽ തുണിത്തരങ്ങളിൽ ഉടൻ പരീക്ഷിക്കും. മെഷീന്റെ സഹായത്തോടെ 100 മീറ്റർ വരെയുള്ള തുണിത്തരങ്ങളിൽ കോട്ട് ചെയ്യാം. അതുവഴി ഉടനടി വിന്യസിക്കാവുന്ന വാണിജ്യമായി തന്നെ പരിഹാരം കാണുന്നു. ഇത്തരത്തിൽ മ്യൂസ് വെയറബിൾസ് ടെക്നോളജിക്ക് ഐ.ഐ.ടി മദ്രാസ് ഇൻക്യുബേറ്റ് സെല്ലാണ് തുടക്കം കുറിച്ചത്.

"കൊവിഡിനെതിരായ പോരാട്ടത്തിൽ ഇത്തരം ഒരു സ്റ്റാർട്ടപ്പിന് സാധിച്ചതിൽ വളരെ അധികം അഭിമാനിക്കുന്നു. എൻ 95 മാസ്ക്കുകൾ മുതൽ ഇൻകുബേഷൻ ബോക്സുകൾ വരെ ഇത് ഫലപ്രദമായി ഉപയോഗിക്കാം"-ഐ.ഐ.ടി മദ്രാസ് ഇൻക്യുബേഷൻ സെല്ലിന്റെ എക്സിക്യൂട്ടീവ് ഓഫീസർ ഡോ. തമാസ്വതി ഘോഷ് പറ‌ഞ്ഞു. മേയ് ആദ്യവാരത്തോടെത്തന്നെ ഇത്തരം കോട്ടഡ് തുണിത്തരങ്ങൾ പരീക്ഷണം തുടങ്ങും. ഈ സ്റ്റാർട്ടപ്പ് ഒരു മാസ്ക് നിർമാണ കമ്പനിയുമായി സഹകരിച്ച് അഞ്ച് ലയറുകളിലായുള്ള ആന്റി വെെറൽ എൻ 95 മാസ്ക്കുകൾ 300 രൂപ നിരക്കിൽ സമാരംഭിക്കും.

ഈ തുണിത്തരം ഉപയോഗിക്കുന്നതിലൂടെ വെെറസിനെ പൂർണമായി നശിപ്പിക്കും. ഈ മാസ്ക് ഉപയോഗിക്കുമ്പോൾ മറ്റൊരാളിലേക്ക് രോഗം പകരാനുള്ള സാദ്ധ്യത വളരെ കുറവാണെന്നും ഇവർ അഭിപ്രായപ്പെടുന്നു. ഇത് സംബന്ധിച്ച് സർട്ടിഫിക്കേഷൻ ലഭിച്ചാൽ വൻ തോതിലുള്ള ഉത്പാദനം ആരംഭിക്കുമെന്നും അനുബന്ധ പ്രവർത്തകർ പറയുന്നു..