വാഷിംഗ്ടൺ: കൊവിഡിൻ്റെ ഉറവിടം വൈറസിൻ്റെ പ്രഭവ കേന്ദ്രമായ വുഹാനിലെ ഒരു ലബോറട്ടറിയാണ് എന്നതിന് തെളിവുകളുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. എ.ബി.സി ചാനലിൻ്റെ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയം ചൈന കൈകാര്യം ചെയ്ത രീതിയെ വിമർശിച്ച പോംപിയോ പക്ഷേ വൈറസ് മനഃപ്പൂർവം ചൈന പുറത്തുവിട്ടതാണോ എന്ന കാര്യത്തെക്കുറിച്ച് പറയാൻ വിസമ്മതിച്ചു.

കൊവിഡ് വിഷയത്തിൽ യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ചൈനയെ നിരന്തരമായി വിമർശിച്ചു കൊണ്ടിരിക്കുകയാണ്.