ന്യൂഡൽഹി: ലോക്ക്ഡൗൺ മൂലം ഏപ്രിലിൽ പെട്രോൾ 61 ശതമാനവും ഡീസൽ 56.5 ശതമാനവും വില്പനയിടിവ് രേഖപ്പെടുത്തി. മൊത്തം ഇന്ധന വില്പനയിടിവ് 70 ശതമാനമാണ്. 91.5 ശതമാനമാണ് വ്യോമ ഇന്ധനമായ എ.ടി.എഫിന്റെ വില്പന നഷ്‌ടം. അതേസമയം, ഏപ്രിൽ രണ്ടാംപകുതിയിൽ വില്പന അല്‌പം മെച്ചപ്പെട്ടുവെന്നും മേയിൽ കൂടുതൽ വില്പന പ്രതീക്ഷിക്കുന്നതായും എണ്ണക്കമ്പനികൾ വ്യക്തമാക്കി.
ലോക്ക്ഡൗൺ ആയതിനാൽ, കഴിഞ്ഞ ഒന്നരമാസത്തിലേറെയായി പെട്രോൾ, ഡീസൽ വില എണ്ണക്കമ്പനികൾ പരിഷ്‌കരിച്ചിട്ടില്ല.
പെട്രോൾ : ₹72.99
ഡീസൽ : ₹67.19
(തിരുവനന്തപുരം വില)
$25.79
ബ്രെന്റ് ക്രൂഡിന്റെ വില ഇന്നലെ ബാരലിന് 2.46 ശതമാനം വർദ്ധനയുമായി 25.79 ഡോളറിലെത്തി.
$20.66
ഇന്ത്യ ബ്രെന്റ് ക്രൂഡ് വാങ്ങുന്നത് ഡിസ്‌കൗണ്ട് നിരക്കായ 20.66 ഡോളറിനാണ്. ഈ നിരക്കിൽ ഇന്നലെ ബാരലിന് 19.91 ശതമാനം വർദ്ധനയുണ്ടായി. കഴിഞ്ഞവാരം വില 17.23 ഡോളറായിരുന്നു.