വാഷിംഗ്ടൺ ഡി.സി : ചൈനയ്‌ക്കെതിരെ പുതിയ നീക്കവുമായി അമേരിക്ക. ചൈനയിലുള്ള ആഗോള വ്യവസായവിതരണ ശൃംഖലകളെ നീക്കാനാണ് അമേരിക്കയുടെ പുതിയ ശ്രമം.
കൊവിഡ് കാരണം അമേരിക്കൻ സാമ്പത്തിക രംഗം തിരിച്ചടി നേരിടുന്ന ഘട്ടത്തിൽ ചൈനയിലെ യു.എസ് കമ്പനികളുടെ ഉദ്പാദനവും വിതരണ ശൃംഖലയും അവിടുന്ന് മാറ്റി, മറ്റു രാജ്യങ്ങളുമായി ധാരണയിലാവാനാണ് അമേരിക്കുടെ ശ്രമം. നികുതി - സബ്‌സിഡി ഇളവുകളിലൂടെ കമ്പനികളെ തിരിച്ചു വിളിക്കാനാണ് അമേരിക്കയുടെ പദ്ധതി.നേരത്തെ പല തവണ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ചൈനയിൽ പ്രവര്‍ത്തിക്കുന്ന യു.എസ് ആഗോള കമ്പനികളെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ടിരുന്നു.