balcony

ഓരോരുത്തരും അവരവരുടെ വീടുകളിൽ സമയം ചെലവഴിക്കാനായി ഇഷ്ടപ്പെടുന്ന ചില സ്ഥലങ്ങളുണ്ട്. അത് മനസ്സിലാക്കിയത് ഒരു പക്ഷെ ഈ ലോക്ക്ഡൗൺ സമയത്തായിരിക്കുമെന്ന് മാത്രം. എഴുതുന്നതിനോ, വായിക്കുന്നതിനോ, ജോലി ചെയ്യുന്നതിനോ, വീട്ടുക്കാരുമായി ഒരുമിച്ചിരുന്ന് സമയം ചെലവഴിക്കുന്നതിനോ വേണ്ടി നമ്മൾ തിരഞ്ഞെടുക്കുക വീട്ടിലെ ഈ സ്ഥലത്തെയാകും. കാരണം ആ സ്ഥലം ഈ കാലയളവിനുള്ളിൽ നമുക്ക് പ്രിയപ്പെട്ടതായി മാറി കഴിഞ്ഞു. പലർക്കും അത് ബാൽക്കണിയായിരിക്കും.

അപ്പോൾ പിന്നെ എന്തുകൊണ്ടാണ് അതിനെ കുറേകൂടി പ്രിയപ്പെട്ടതാക്കി മാറ്റാൻ നമ്മൾ ശ്രമിക്കാത്തത് ? ഇന്ന് ബാൽക്കണികൾ വിനോദത്തിനുള്ള വേദികളായി മാറിയിരിക്കുകയാണ്. ഒരിക്കൽ അവഗണിക്കപ്പെട്ട സ്ഥലത്തെ എല്ലാവർക്കും പ്രിയപ്പെട്ടതാക്കി മാറ്റാൻ നമ്മുക്ക് ആവശ്യം കുറച്ച് ക്രിയേറ്റിവിറ്രി മാത്രമാണ്.

സ്ഥലം ഇടുങ്ങിയതാണോ വിശാലമായതാണോ എന്ന് മനസ്സിലാക്കിയാൽ അത് നമുക്ക് ആസൂത്രണത്തിന് സഹായിക്കും. സ്ഥലത്തിന്റെ ലഭ്യത അനുസരിച്ച് മാത്രമേ നമുക്ക് അവിടെ എങ്ങനെയുള്ള ഫർണിച്ചർ തിരഞ്ഞെടുക്കണം എന്ന് നിശ്ചയിക്കാൻ സാധിക്കൂ.സ്ഥലത്തിനനുസരിച്ച് ഒരു പദ്ധതി തയ്യാറാക്കാം.

ഭിത്തിയിൽ നിന്നും പൊടി തുടച്ചുമാറ്റി, തറ തുടച്ച്, കോണുകൾ വൃത്തിയാക്കി സ്ഥലത്തിന് ഒരു പുതിയ രൂപം നൽകുക.

ആവശ്യാനുസരണം ബാൽക്കണി തയ്യാറാക്കുക

ബാൽക്കണി എങ്ങനെ ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് തീരുമാനിക്കണം. ഉദാഹരണത്തിന്, ബാൽക്കണിയിൽ നിന്ന് ജോലി ചെയ്യാനാണ് ആഗ്രഹിക്കുന്നതെങ്കിൽ, ഒരു കസേരയും മേശയും ആവശ്യമാണ്. കുടുംബവുമായി ഒരുമിച്ചിരുന്ന് സമയം ചെലവിടാനുള്ള സ്ഥലമാണെങ്കിൽ, ഇരിക്കാനുള്ള ഇടം ആവശ്യമാണ്. അതുമല്ല സുഖപ്രദമായി ഒന്ന് വിശ്രമുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു ബീൻ ബാഗ് തിരഞ്ഞെടുക്കാം.

എല്ലാ ബാൽക്കണികളും വിശാലമല്ല. അതിനാൽ, ലഭ്യമായ സ്ഥലത്ത് പ്രവർത്തിക്കുക. മടക്കി ഉപയോഗിക്കാവുന്ന ഫർണിച്ചറുകൾ ബാൽക്കണിക്ക് ഏറ്റവും മികച്ചതാണ്, കാരണം അവ ആവശ്യമില്ലാത്തപ്പോൾ അവ മടക്കി വെച്ച് സ്ഥലം ലാഭിക്കാനാകും.

ഫർണിച്ചറുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലൊരു മാർഗ്ഗം. പകരം,തറയിൽ ഒരു പായയിടുക. അതിൽ മനോഹരമായ തലയണോ മെത്തയോ ഇടുക. കൂടാതെ ഭംഗിയുള്ള ഷീറ്റുകളും ഉപയോഗികാകാവുന്നതാണ്. ഏറ്റവും വർണ്ണാഭമായ തലയിണ കവറുകളും ഷീറ്റുകളും തിരഞ്ഞെടുക്കുക.

ഒരു സ്ഥലത്തെ മനോഹരമാക്കാൻ വിലയേറിയ ഘടകങ്ങളൊന്നും ആവശ്യമില്ല. ബോൾഡ് പാറ്റേണുകളും ഉജ്ജ്വലമായ ടെക്സ്ച്ചറുകളും ഉപയോഗിച്ച് ബാൽക്കണി ലളിതമായ രീതിയിൽ മനോഹരമാക്കാവുന്നതാണ്.

അപ്പാർട്ടുമെന്റുകൾ പരസ്പരം അടുത്തിരിക്കുന്ന നഗരങ്ങളിൽ, ഒരു ബാൽക്കണി നമ്മുടെ സ്വകാര്യത നഷ്ടമാക്കുന്നു. ജോലി ചെയ്യുമ്പോഴോ സ്വകാര്യ സ്ഥലത്ത് സമയം ചെലവഴിക്കുമ്പോഴോ മറ്റുള്ളവർ നമ്മളെ കാണുന്നത് പലപ്പോളും നമുക്ക് അസ്വസ്ഥമായി അനുഭവപ്പെടാറുണ്ട്. അതിനാൽ ബാൽക്കണിയിലെ സ്വകാര്യത പല തരത്തിൽ ഉറപ്പാക്കാൻ കഴിയും. ചെറിയ ചെടികളോ മുള മറകളോ ഉപയോഗിക്കുന്നത് നല്ലതാണ്. മറ്റൊരു ലളിതമായ മാർഗം ഒരു കർട്ടൺ തൂക്കിയിടുക എന്നതാണ്.

നിങ്ങളുടെ ബാൽക്കണിയിൽ രാത്രി വായിക്കാനോ ജോലി ചെയ്യാനോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഉചിതമായ ലൈറ്റുകൾ ഉപയോഗിക്കാവുന്നതാണ്. ആകർഷണീയമാക്കാൻ ഫെയറി ലൈറ്റുകൾ തൂക്കിയിടുക.

സ്ഥലങ്ങളുടെ ഭംഗി പുതുക്കാൻ മാത്രമല്ല, കുറച്ച് നിറം ജീവിതത്തിൽ നൽകാൻ സസ്യങ്ങൾ ആവശ്യമാണ്. സസ്യങ്ങൾ ഉന്മേഷദായകമായ ഒരു അനുഭവം നൽകുകയും നമ്മളെ പ്രകൃതിയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. ചെടികളുടെ പച്ച നിറം മാനസികാവസ്ഥയെ ഉയർത്തുന്നു.