kudumbam
കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്കായി പ്രഖ്യാപിച്ച മുഖ്യമന്ത്രി സഹായഹസ്‌ത വായ്‌പ സംബന്ധിച്ച ധാരണാപത്രം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എസ്. ഹരികിഷോർ, ബാങ്ക് ഒഫ് ഇന്ത്യ ഏരിയ മാനേജർ ആർ. രാജേഷ്, സീനിയർ മാനേജർ സുരേഷ് തമ്പി എന്നിവർ തമ്മിൽ കൈമാറുന്നു.

കൊച്ചി: കൊവിഡ് സൃഷ്‌ടിച്ച സമ്പദ്‌ഞെരുക്കം മറികടക്കാൻ കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്കായി പ്രഖ്യാപിച്ച മുഖ്യമന്ത്രി സഹായഹസ്‌ത വായ്‌പ സംബന്ധിച്ച് കുടുംബശ്രീയും ബാങ്ക് ഒഫ് ഇന്ത്യയും ധാരണയിലേർപ്പെട്ടു. കുടുംബശ്രീ സംസ്ഥാന മിഷൻ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ ബാങ്ക് ഒഫ് ഇന്ത്യ ഏരിയ മാനേജർ ആർ. രാജേഷ്, സീനിയർ മാനേജർ സുരേഷ് തമ്പി, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എസ്. ഹരികിഷോർ എന്നിവരാണ് ധാരണാപത്രം ഒപ്പുവച്ചത്.

ഒരംഗത്തിന് 20,000 രൂപവരെ എന്ന കണക്കിൽ ഒരു അയൽക്കൂട്ടത്തിന് നാലുലക്ഷം രൂപവരെ വായ്‌പ നൽകുന്നതാണ് പദ്ധതി. പലിശ സർക്കാർ വഹിക്കും.