cm-pinarayi

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം, ആർക്കും കൊവിഡില്ല. 61 പേരുടെ റിസൾട്ട് നെഗറ്റീവായി, ഇവർ ഇന്ന് ആശുപത്രി വിടും. 34 പേർ മാത്രമാണ് ഇനി ചികിത്സയിലുള്ളത്. കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

ഇന്നലെയും മേയ് ഒന്നിനും സംസ്ഥാനത്ത് പുതിയ രോഗികൾ ഇല്ലായിരുന്നു. സംസ്ഥാനത്ത് പുതിയ തീവ്ര ബാധിത മേഖലകളില്ല. 21,724 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.ഇതിൽ 21,352 പേര്‍ വീടുകളിലും 372 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു.

അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവർക്ക് തിരിച്ചെത്താൻ നോർക്കയിൽ രജിസ്റ്റർ ചെയ്യാൻ ഇനിയും അവസരമുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 13518 അന്യ സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി.