ശ്രീനഗർ: ലോക്ക് ഡൗണിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ ലഡാക്ക് സ്വദേശികളെ തിരികെയെത്തിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടെന്ന് ആരോപിച്ച് ലഡാക്ക് ബി.ജെ.പി പ്രസിഡന്റ് ചെറിംഗ് ദെർജോയ് രാജി വച്ചു. ഒറ്റപ്പെട്ടുപോയ ആളുകളുടെ കാര്യത്തിൽ വിവേകശൂന്യവും നിഷ്‌കരുണവുമായ നടപടിയാണ് ലഡാക്ക് ഭരണകൂടം സ്ഥീകരിച്ചതെന്നും ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദയ്ക്ക് നൽകിയ രാജി കത്തിൽ ദെർജോയ് പറഞ്ഞു.
ലഡാക്ക് ഭരണകൂടത്തിന് മുമ്പാകെ വിഷയം ഉന്നയിച്ചതാണെന്നും ദെർജോയ് പറഞ്ഞു. എന്നാൽ ലഫ്റ്റനന്റ് ഗവർണർ ഉൾപ്പെടെയുള്ള ഭരണകൂടത്തിൽ നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ലെന്ന് കത്തിൽ അദ്ദേഹം ആരോപിച്ചു.