തിരുവനന്തപുരം: എസ്.എം.വി സ്‌കൂളിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കും അന്തേവാസികൾക്കും സകൂളിലെ വിദ്യാർത്ഥികൾ കൃഷി ചെയ്ത് ഉത്പാദിപ്പിച്ച പച്ചക്കറികൾ ഭക്ഷണം തയ്യാറാക്കുന്നതിനായി കൈമാറി. മേയർ കെ. ശ്രീകുമാർ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. തങ്ങളുടെ സ്‌കൂളിൽ താമസിക്കുന്നവർ തങ്ങളുടെ കൂടെ അതിഥികളാണെന്ന ബോധ്യത്തിലാണ് തൊഴിലാളികൾക്ക് കുട്ടികൾ ഉത്പാദിപ്പിച്ച പച്ചക്കറികൾ നൽകിയത്. ഇതിന് മുമ്പ് നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലേക്കും സ്‌കൂളിൽ നിന്ന് പച്ചക്കറികൾ കൈമാറിയിരുന്നു. വാർഡ് കൗൺസിലർ അഡ്വ. ജയലക്ഷ്മി, പ്രിൻസിപ്പൽ വി. വസന്തകുമാരി, ഹെഡ്മാസ്റ്റർ സലിൽ കുമാർ, പി.ടി.എ പ്രസിഡന്റ് സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.