ബംഗളൂരു: ലോക്ക് ഡൗണിനെത്തുടർന്ന് കർണാടകയിലെ വിവിധയിടങ്ങളിൽ കുടുങ്ങിയ തദ്ദേശീയരായ തൊഴിലാളികൾ അടക്കമുള്ളവരുടെ മടക്കയാത്ര സൗജന്യമാക്കി കർണാടക സർക്കാർ. യാത്രക്കാരിൽ നിന്ന് വൻതുക ടിക്കറ്റ് ഇനത്തിൽ ഈടാക്കാൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു. ഇതേത്തുടർന്ന് ഒരു കോടി രൂപ യാത്രാച്ചിലവിനായി കോൺഗ്രസ് സംഭാവന നൽകി. ടിക്കറ്റ് നിരക്ക് ഈടാക്കാനുള്ള തീരുമാനം വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. മാത്രമല്ല, സംഭാവന നൽകിയതിലൂടെ കോൺഗ്രസ് രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയേക്കാം എന്നുള്ള വിലയിരുത്തലാണ് സൗജന്യയാത്ര അനുവദിച്ചത്.
തൊഴിലാളികളെ നാട്ടിൽ എത്തിച്ച ശേഷം ബസ് കാലിയായി മടങ്ങുമെന്ന് ചൂണ്ടിക്കാട്ടി ഇരുവശത്തേക്കുമുള്ള യാത്രാ കൂലി ഈടാക്കാനാണ് സർക്കാർ ആദ്യം തീരുമാനിച്ചത്.