കാട്ടാക്കട: സേവാദൾ കാട്ടാക്കട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടാക്കട ജംഗ്ഷനിൽ ആരോഗ്യ പ്രവർത്തകർക്ക് മെഴുകുതിരി തെളിച്ച് ആദരമർപ്പിച്ചു. ആരോഗ്യ മേഖലയിലെ പ്രവർത്തകരുടെ സേവനം വിലമതിക്കാനാകാത്തതാണ്. ഈ സാഹചര്യത്തിൽ സാലറി ചലഞ്ചിൽ നിന്ന് അവരെ ഒഴിവാക്കുകയാണ് സംസ്ഥാനത്തിന് അവരോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കര്യമെന്ന് സേവാദൾ പ്രവർത്തകർ പറഞ്ഞു. സേവാദൾ കാട്ടാക്കട നിയോജക മണ്ഡലം പ്രസിഡന്റ് കാട്ടാക്കട ജയന്റെ നേതൃത്വത്തിൽ നിയന്ത്രണങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വണ്ടന്നൂർ സന്തോഷ്, പള്ളിച്ചൽ ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് അഡ്വ.എം.മണികണ്ഠൻ, സേവാദൾ നേതാക്കന്മാരായ ശ്രീക്കുട്ടി സതീഷ്, കാട്ടാക്കട സന്തോഷ് കെ.എസ്.എഫ്.ഇ എന്നിവർ പങ്കെടുത്തു.