ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ധനക്കമ്മി മാർച്ച് 31ന് സമാപിച്ച 2019-20 സാമ്പത്തിക വർഷത്തിൽ ബഡ്‌ജറ്റിൽ ലക്ഷ്യമിട്ടതിനേക്കാൾ ഉയരത്തിലേക്ക് കുതിച്ചു. ബഡ്‌ജറ്രിലെ ചെലവും വരവും തമ്മിലെ അന്തരമായ ധനക്കമ്മി, മൊത്ത ആഭ്യന്തര ഉത്‌പാദനത്തിന്റെ (ജി.ഡി.പി) 4.4 ശതമാനത്തിൽ എത്തിയെന്നാണ് സൂചന. 3.8 ശതമാനത്തിൽ നിയന്ത്രിക്കുകയായിരുന്നു ലക്ഷ്യം.
സമ്പദ്‌മാന്ദ്യം മൂലം നികുതി സമാഹരണം കുറഞ്ഞതും വിപണിയുടെ ഉണർവിനായി ഉത്തേജക പദ്ധതികൾ പ്രഖ്യാപിച്ചതുമാണ് ധനക്കമ്മിയെ ഉയർത്തിയത്. നടപ്പുവർഷം (2020-21) ധനമന്ത്രി നിർമ്മല സീതാരാമന്റെ ലക്ഷ്യം 3.5 ശതമാനമാണ്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇത് 8 ശതമാനത്തിനുമേൽ ഉയർന്നേക്കാമെന്നാണ് വിലയിരുത്തൽ.