ചെന്നൈ: ഒറ്റ ദിവസം കൊണ്ട് 527 ഓളം പേർക്ക് തമിഴ്നാട്ടിൽ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 3550 ആയി ഉയർന്നു.
ഇന്ന് രോഗം സ്ഥിരീകരിച്ച 527 പേരിൽ 377 പുരുഷന്മാരും 150 സ്ത്രീകളുമാണ്. തമിഴ്‌നാട്ടിൽ 12,273 പേരുടെ സ്രവങ്ങൾ പരിശോധിക്കുകയും 527 പേർ സ്ഥിരീകരിക്കുകയും ചെയ്തു. ഇതുവരെ തമിഴ്‌നാട്ടിൽ 153489 പേരെ പരിശോധനയ്ക്ക് വിദേയരാക്കി. തമിഴ്‌നാട്ടിൽ കൊവിഡ് വൈറസ് ബാധിച്ച 3550 പേരിൽ 2392 പേർ പുരുഷന്മാരാണ്. 1157 പേർ സ്ത്രീകളായിരുന്നു. ഒന്ന് ട്രാൻസ്ജെൻഡറാണ്.
ഇന്ന് സംസ്ഥാനത്ത് 30 പേർ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. ഇതോടെ തമിഴ്‌നാട്ടിൽ രോഗം ഭേദമായവരുടെ എണ്ണം 1409 ആയി ഉയർന്നു. വൈറസ് ബാധയെ തുടർന്ന് ഒരാൾ ഇന്ന് തമിഴ്‌നാട്ടിൽ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മൂലമുള്ള മരണങ്ങളുടെ എണ്ണം 31 ആയി ഉയർന്നു. മൊത്തം രോഗബാധയുടെ ഒരു ശതമാനത്തിൽ താഴെയാണ് മരണനിരക്ക്. അതേസമയം ഇന്ന് മരിച്ച മറ്റൊരാൾക്ക് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു.