വാഷിംഗ്ടൺ: കൊവിഡ് മൂലം രാജ്യത്ത് ഒരു ലക്ഷത്തോളം പേർ മരിച്ചേക്കുമെന്നും ദാരുണമായ കാര്യമാണിതെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
സെപ്തംബറോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. രാജ്യം ഒന്നാകെ അടച്ചിടാൻ സാധിക്കില്ല. അപ്രകാരം ചെയ്താൽ രാജ്യം അവശേഷിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അറുപതിനായിരത്തിനും എഴുപതിനായിരത്തിനും ഇടയിൽ ആളുകൾ മരിച്ചേക്കുമെന്ന് കഴിഞ്ഞ ആഴ്ച ട്രംപ് പറഞ്ഞിരുന്നു.