fairfax

ചെന്നൈ: ഇന്ത്യൻ വംശജനായ കനേഡിയൻ ശതകോടീശ്വരൻ പ്രേം വത്സ നയിക്കുന്ന ഫെയർഫാക്‌സിന്റെ ഇന്ത്യാ വിഭാഗമായ ഫെയർഫാക്‌സ് ഇന്ത്യ ഹോൾഡിംഗ്സ് കോർപ്പറേഷൻ 2020 ജനുവരി-മാർച്ച് പാദത്തിൽ 25.38 കോടി ഡോളറിന്റെ (ഏകദേശം 1,900 കോടി രൂപ) നഷ്‌ടം നേരിട്ടു. തൃശൂ‌ർ ആസ്ഥാനമായുള്ള സി.എസ്.ബി ബാങ്കിലുൾപ്പെടെ ഒട്ടേറെ ഇന്ത്യൻ കമ്പനികളിൽ മികച്ച ഓഹരി പങ്കാളിത്തമുണ്ട് ഫെയർഫാക്‌സിന്. 2019ലെ സമാനപാദത്തിൽ നഷ്‌ടം 5.26 കോടി ഡോളറായിരുന്നു (398 കോടി രൂപ).