ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 2573 പേർക്ക്. 83 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവിൽ രാജ്യത്ത് 42836 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 29685 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 11762 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതുവരെ രാജ്യത്ത് 1389 പേരാണ് രോഗബാധയെത്തുടർന്ന് മരിച്ചതെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
അതേസമയം രോഗമുക്തരാവുന്നവരുടെ എണ്ണം വർദ്ധിച്ചു. കൊവിഡ് മുക്തമാവുന്നവരുടെ തോത് 27.52 ശതമാനമായി ഉയർന്നതായി കേന്ദ്രസർക്കാർ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1074 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.