കൊച്ചി: ആലുവയ്ക്കടുത്ത് മുട്ടത്ത് നിയന്ത്രണം വിട്ട കാർ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി മൂന്നുപേർ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. മുട്ടം തൈക്കാവ് സ്വദേശി പുതുവായിൽ വീട്ടിൽ കുഞ്ഞുമോൻ, തൃക്കാക്കര തോപ്പിൽ സ്വദേശി മറ്റത്തിൽ പറമ്പൽ മജീഷ് എം.ബി, മകൾ അർച്ചന (8) എന്നിവരാണ് മരിച്ചത്. മൂന്നുപേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. പരിക്കേറ്റവരെ കളമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. കൊച്ചി മെട്രോ പില്ലർ നമ്പർ 187 സമീപത്തായിരുന്നു അപകടം. ആലുവയിൽ നിന്ന് എറണാകുളത്തേക്ക് വന്ന കാർ നിയന്ത്രണം വിട്ട് നിയന്ത്രണംവിട്ട് ആൾക്കൂട്ടത്തിലേക്ക് പാഞ്ഞു കയറുകയായിരുന്നു.
സമീപത്തെ നോമ്പുതുറ വിഭവങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് ആഹാരസാധനങ്ങൾ വാങ്ങുന്നവരുടെ ഇടയിലേക്കാണ് വാഹനം ഇടിച്ചു കയറിയത്. ഓട്ടോറിക്ഷയിൽ ഇരിക്കുകയായിരുന്ന ഉണ്ണിച്ചിറ സ്വദേശി മജീഷ്, മകൾഎന്നിവരെ മെട്രോ തൂണുകളുമായി ചേർത്ത് ഇടിക്കുകയായിരുന്നു. ഇവർഅപകട സ്ഥലത്തുവെച്ചുതന്നെ മരിച്ചു.
ഇന്നലെ രാത്രി മൂവാറ്റുപുഴയിൽ വാഹനാപകടത്തിൽ യുവനടൻ ഉൾപ്പെടെ മൂന്നുേപർ മരിച്ചിരുന്നു.