ശ്രീനഗർ: ഹന്ദ്വാരയിൽ സി.ആർ.പി.എഫ് പട്രോളിംഗ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്നു ജവാൻമാർ വീരമൃത്യു വരിച്ചു. ശനിയാഴ്ച തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ അഞ്ചു സുരക്ഷാഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഏഴുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചതായി സി.ആർ.പിഎഫ് അറിയിച്ചു.ഹന്ദ്വാരയിലെ ഖാസിയാബാദ് പ്രദേശത്തുവെച്ചാണ് സി.ആർ.പി.എഫ് പട്രോളിംഗ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്. തുടർന്ന് സി.ആർ.പി.എഫും ഭീകരരും തമ്മില്‍ൽ വെടിവെപ്പ് നടന്നു.