ചെന്നൈ: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ ഇളവുകൾ തമിഴ്നാട്ടിലും നടപ്പാക്കാനൊരുങ്ങി സർക്കാർ. ഇതിനെത്തുടർന്ന് വ്യാഴാഴ്ച മുതൽ മദ്യവിൽപ്പനശാലകൾ തുറക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. കണ്ടെയ്ൻമെന്റ് സോണിൽ ഒഴികെയുള്ള ഷോപ്പുകൾ തുറക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. റെഡ്സോൺ മേഖലയിലും മദ്യവില്പനശാലകൾ തുറക്കും. കഴിഞ്ഞ മാർച്ച് 24 മുതൽ സംസ്ഥാനത്ത് മദ്യവില്പന ശാലകൾ അടച്ചിരിക്കുകയാണ്.
ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിലെ മദ്യശാലകൾ ഇന്ന് തുറന്നിരുന്നു. കിലോമീറ്ററുകളോളം വരിനിന്നാണ് പലയിടത്തും ആളുകൾ മദ്യം വാങ്ങിയത്. നാല്പത്തിയഞ്ച് ദിവസത്തിനുശേഷം മദ്യശാലകൾ തുറന്ന കർണാടകയിലും വൻതിരക്ക് അനുഭവപ്പെട്ടു..ആന്ധ്രാപ്രദേശിൽ 25 ശതമാനം വില കൂട്ടിയായിരുന്നു വില്പന. റെഡ്സോണായ പൂനയിലും മുംബയിലും മദ്യശാലകൾ തുറന്നിരുന്നു