pm-modi-

ന്യൂഡൽഹി : മഹാമാരിയായി മാറിയ കൊവിഡിനെതിരായ പോരാട്ടത്തിൽ ലോക രാജ്യങ്ങൾ ഒന്നിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് പ്രതിരോധത്തിൽ മറ്റുരാജ്യങ്ങളെ സഹായിക്കാൻ കഴിഞ്ഞ ഇന്ത്യ ലോകത്തിന്റെ ഫാർമസിയായെന്നും നരേന്ദ്രമോദി പറഞ്ഞു. കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യ സ്വീകരിച്ച നടപടികൾ ചേരിചേരാ ഉച്ചകോടിയിൽ വീഡിയോ കോൺഫറൻസിംഗിലൂടെ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.


കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ നിർണായക ശക്തിയായി. കൊറോണ വൈറസിനെ അമർച്ച ചെയ്യാനുള്ള നടപടികൾ രാജ്യത്ത് ഊർജ്ജിതമായി നടക്കുകയാണ്.. വൈറസിനെതിരായ വാക്സിൻ ഉടനെ വികസിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോകം മുഴുവന്‍ കൊവിഡിനെതിരെ പോരാടുമ്പോൾ പാകിസ്ഥാൻ തീവ്രവാദത്തിന്റെ വൈറസുകളെ പ്രചരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.