ഏറ്റവും ലാഭകരമായ കൃഷികളിൽ ഒന്നാണ് പൈനാപ്പിൾ കൃഷി. സാധാരണ ഉഷ്ണമേഖലകളിലാണ് പൈനാപ്പിൾ വളരുന്നത്. കർണാടകയിലും ബീഹാറിലും മാത്രം കൃഷി ചെയ്തിരുന്ന പൈനാപ്പിൾ ഇപ്പോൾ കേരളത്തിലും കൃഷി ചെയ്യാനാകും.പൈനാപ്പിൾ സിറ്രി എന്ന് അറിയപ്പെടുന്നത് കേരളത്തിലെ വാഴക്കുളമാണ്. മൗറീഷ്യസ്,ക്യൂ, എം.ഡി -2, അമൃത, ക്യൂൻ തുടങ്ങിയവയാണ് കേരളത്തിൽ കൃഷി ചെയ്യുന്ന പ്രധാനപ്പെട്ട ഇനങ്ങൾ. സ്ഥലമാണ് കൃഷിയ്ക്ക് പ്രധാനം. സ്ഥലമുണ്ടെങ്കിൽ എന്ത് കൊണ്ടാണ് പൈനാപ്പിൾ കൃഷി ചെയ്യാൻ ശ്രമിക്കാത്തത്.
പൈനാപ്പിൾ കൃഷിയിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം :
നീർവാഴ്ചയുള്ള മണ്ണായിരിക്കണം.
കൃത്യമായ അകലം വേണം വാരങ്ങൾ തയ്യാറാക്കുമ്പോൾ.
വെയിൽ വഭിക്കുന്ന സ്ഥലമായിരിക്കണം.
ജൂണിലും ജൂലൈയിലും കൃഷി തുടങ്ങരുത്. ഏപ്രിൽ, മെയ് മാസത്തിൽ കൃഷി ആരംഭിക്കുന്നതാണ് നല്ലത്.
ഒരു സെന്റ് സ്ഥലത്ത് 100 കിലോഗ്രാം എന്ന അളവിൽ ചാണകവും കമ്പോസ്റ്റും ചേർക്കണം. രണ്ട് മാസത്തിൽ ഒരിക്കൽ ഇത് ഇട്ട് കൊടുക്കണം. വളം നൽകിയാൽ നല്ല വിളവ് കിട്ടുന്ന ഫലമാണ്.
മാതൃചെടിയുടെ ചുവട്ടിൽ നിന്ന് വളർന്ന് വരുന്ന വിത്തുതൈകളാണ് നടീൽ വസ്തു.
10 - 15 ദിവസം തണലത്ത് വെച്ച് തൈകൾ നടാൻ പാകമാക്കി എടുക്കണം.
10 സെന്റിമീറ്റർ ആഴത്തിൽ വിത്തുകൾ നടണം.
പൈനാപ്പിൾ മൂപ്പെത്തുന്നതിന് മുമ്പ് ചാഞ്ഞ് പോകുന്നത് തടയാൻ ഇലകളിട്ട് മൂടുന്നത് നല്ലതാണ്.
വിളഞ്ഞ് വരുന്ന സമയത്ത് കൂമ്പ് നുള്ളി കളഞ്ഞാൽ പൈനാപ്പിളിന്റെ വലിപ്പം വർദ്ധിക്കും.