അശ്വതി: സർക്കാർ ഉദ്യോഗസ്ഥർക്ക് അനുകൂലസമയം. ഭാര്യയാലും സന്താനങ്ങളാലും മാനസിക സന്തോഷം ഉണ്ടാകും.
ഭരണി: സുഹൃത്തുക്കളിൽ നിന്നും സഹായം ലഭിക്കും. പഠനത്തിൽ ശ്രദ്ധയും താത്പര്യവും പ്രകടിപ്പിക്കും.
കാർത്തിക: വ്യാപാരത്തിൽ നഷ്ടമുണ്ടായേക്കാം. സിനിമാ,നാടകകൃത്തുക്കൾക്ക് സമയം അനുകൂലമല്ല.
രോഹിണി: കരാർ തൊഴിൽ ചെയ്യുന്നവർക്ക് പ്രതീക്ഷിച്ച നേട്ടം ലഭിക്കില്ല. ത്യാഗമനസ്കതയോടുകൂടി പ്രവർത്തിക്കും.
മകയിരം: മാനസിക വിഷമതകൾ ഉണ്ടാകും. പഠനത്തിൽ ശ്രദ്ധ ചെലുത്തും.
തിരുവാതിര: വാക്ചാതുര്യത്താൽ മറ്റുള്ളവരെ ആകർഷിക്കും. സാമ്പത്തികമായി അത്ര നല്ല കാലമല്ല.
പുണർതം: ഉദരസംബന്ധമായ രോഗം വരാനിടയുണ്ട്. ചെലവ് കൂടും. സന്താനങ്ങൾക്ക് നല്ലകാലം.
പൂയം: സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം. സഹോദരഗുണം പ്രതീക്ഷിക്കാം.
ആയില്യം: ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും. ദാനധർമ്മങ്ങൾ ചെയ്യും.
മകം: പഠനത്തിൽ ശ്രദ്ധയും താത്പര്യവും പ്രകടിപ്പിക്കും. പൂർവിക സ്വത്ത് ലഭിക്കും.
പൂരം: നല്ല വാക് ചാതുര്യം ഉണ്ടായിരിക്കും. സഹോദരങ്ങളെ സഹായിക്കും. പഠനത്തിൽ ശ്രദ്ധ കുറയും.
ഉത്രം: പുത്രലബ്ധിക്കുള്ള സന്ദർഭം. അല്പം അലസത അനുഭവപ്പെടും.
അത്തം: പാർട്ടി പ്രവർത്തകർക്ക് പ്രശസ്തിയുടെയും ജനപ്രീതിയുടെയും അവസരം. സുഹൃത്തുക്കൾക്കുവേണ്ടി ധനം ചെലവഴിക്കും.
ചിത്തിര: ബന്ധുക്കളുമായി അകൽച്ചയുണ്ടാകും. സഹോദരങ്ങൾക്ക് വിവാഹം തീർച്ചപ്പെടുത്തും.
ചോതി: തൊഴിൽ പ്രതിസന്ധി നേരിടും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. മാതാവിനോട് സ്നേഹം പ്രകടിപ്പിക്കും.
വിശാഖം: കുടുംബാഭിവൃദ്ധിയുണ്ടാകും. വ്യാപാര, വ്യവസായ മേഖലയിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാകില്ല.
അനിഴം: മാനസിക സന്തോഷം പ്രതീക്ഷിക്കാം. സത്യസന്ധമായി പ്രവർത്തിക്കും. അയൽവാസികളാൽ പ്രശംസിക്കപ്പെടും.
തൃക്കേട്ട: വാക് ചാതുര്യത്താൽ എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കും, കരാർ തൊഴിൽ ചെയ്യുന്നവർക്ക് അത്ര നല്ല കാലമല്ല.
മൂലം: തൊഴിൽ അന്വേഷിക്കുന്നവർക്ക് കാലതാമസം നേരിടും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും.
പൂരാടം: മാനസിക സന്തോഷത്തിന്റെ സമയം. ധൈര്യത്തോടെയും സാമർത്ഥ്യത്തോടെയും എല്ലാ കാര്യങ്ങളും ചെയ്യും.
ഉത്രാടം: തൊഴിലിൽ തടസം നേരിടും. പഠനത്തിൽ ശ്രദ്ധ കുറയും. വിദേശത്തുള്ളവർ നാട്ടിലേക്ക് മടങ്ങും.
തിരുവോണം: പഠനത്തിൽ ശ്രദ്ധയും താത്പര്യവും പ്രകടിപ്പിക്കും. ജീവിതത്തിൽ അപ്രതീക്ഷിത തിരിച്ചടിയുണ്ടാകും.
അവിട്ടം: സത്യസന്ധമായി പ്രവർത്തിക്കും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും.തൊഴിൽരംഗത്ത് അലസത അനുഭവപ്പെടും.
ചതയം: മാതാവിനും സന്താനങ്ങൾക്കും നല്ല സമയം. കടബാദ്ധ്യതകൾ വർദ്ധിക്കും.
പൂരുരുട്ടാതി: കരാർ തൊഴിൽ ചെയ്യുന്നവർക്ക് അത്ര നല്ല കാലമല്ല. ദാനധർമ്മങ്ങൾ ചെയ്യും.
ഉത്രട്ടാതി: തൊഴിൽരംഗത്ത് നഷ്ടം വരുമെങ്കിലും കഠിനമായി പ്രയത്നിക്കും. ഭാര്യയാലും സന്താനങ്ങളാലും മാനസിക സന്തോഷം.
രേവതി: സുഹൃത്തുക്കളിൽ നിന്നും സഹായം ലഭിക്കും. കടബാദ്ധ്യതകൾ വർദ്ധിക്കും.