facebook-emoji

കൊറോണ വൈറസിന്റെ ഫലമായി നീളുന്ന ലോക്ക്ഡൗണിൽ നിരവധി ആളുകളാണ് അകപ്പെട്ടിരിക്കുന്നത്. ഈ സമയത്ത് ഫേയ്സ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളാണ് കൂടുതൽ പ്രാധാന്യമർഹിക്കുന്നത്. ഉപയോക്താക്കൾക്കായി ഫേസ്ബുക്ക് പുതിയ ഇമോജി പുറത്തിറക്കിയിരിക്കുകയാണ്. ഇതൊരു 'കെയർ' ഇമോജിയാണ്. ഹൃദയത്തെ കെട്ടിപ്പിടിക്കുന്ന ഒരു പുഞ്ചിരിക്കുന്ന മുഖമായിട്ടാണ് പുതിയ ഇമോജിയെ അവതരിപ്പിച്ചിരിക്കുന്നത്.

സാധാരണ ലൈക്ക് ചെയ്യുമ്പോൾ കാണുന്ന ഇമോജികളിൽ ഇനി കെയർ ഇമോജിയും കാണാവുന്നതാണ്. ഫേയ്സ്ബുക്കിന്റെ ഏറ്റവും പുതിയ പതിപ്പിലാണ്‌ ഇത് ഉൾക്കൊള്ളിച്ചിരിക്കുന്നത്. കരുതലിന്റെയും ഐക്യദാർഢ്യത്തിന്റെയും അടയാളമായിട്ടാണ് പുതിയ ഇമോജി പുറത്തിറക്കിയിരിക്കുന്നത് എന്ന് ഫേയ്സ്ബുക്ക് ആപ്ളിക്കേഷൻ മേധാവി ഫിഡ്ജി സിമോ പറഞ്ഞു.

മെസഞ്ചർ ആപ്പിൽ പർപ്പിൾ നിറത്തിലുള്ള ഒരു പുതിയ ഹൃദയമിടിപ്പിന്റെ അടയാളവും ലഭിക്കും.

2015ലാണ് ഫേയ്സ്ബുക്ക് ആദ്യമായി ഇമോജികൾ തുടങ്ങുന്നത്. ക്ളാസിക് തംസ് അപ്പ്, ഹാർട്ട്, ചിരി തുടങ്ങി നിരവധി ഇമോജികളും പ്രബല്യത്തിലുണ്ട്.