beer

നോർത്തേൺ കേപ്പ് (ദക്ഷിണാഫ്രിക്ക): ലോക്ക് ഡൗണിനെ തുടർന്ന് മദ്യം കിട്ടാതായതോടെ സ്വന്തമായി നിർമ്മിച്ച ബിയർ കഴിച്ച ദമ്പതികൾ മരിച്ചു. ദക്ഷിണാഫ്രിക്കയിലെ നോർത്തേൺ കേപ്പിലാണ് സംഭവം. ഇവരുടെ താമസ സ്ഥലത്ത് നിന്ന് രണ്ട് ബോട്ടിൽ ബിയർ പൊലീസ് കണ്ടെത്തി. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. 42കാരിയായ സ്ത്രീയാണ് ആദ്യം മരിച്ചത്. 54കാരനായ പുരുഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെയാണ് ദക്ഷിണാഫ്രിക്കയിൽ മദ്യം വിൽക്കുന്നത് തടഞ്ഞത്. സിഗരറ്റ് വില്‍പനയും നിരോധിച്ചിരിക്കുകയാണ്.