liquor-sale

റായ്‌പൂർ: മദ്യവില്പനയ്ക്കായി മദ്ധ്യപ്രദേശ് സർക്കാർ വെബ് പോർട്ടൽ ആരംഭിച്ചു. മദ്യശാലകളിൽ തിരക്ക് ഒഴിവാക്കുന്നതിനാണിത്. ഹോം ഡെലിവറി സൗകര്യമുണ്ട്. മൊബൈൽ നമ്പർ, ആധാർ നമ്പർ, അഡ്രസ് എന്നിവ രജിസ്റ്റർ ചെയ്ത് മദ്യം ഓർഡർ ചെയ്യാം. അത് ഒ.ടി.പി വഴി സ്ഥിരീകരിക്കും. ഇതിനെ വിമർശിച്ച് ബി.ജെ.പി രംഗത്തെത്തി.

'മദ്യനിരോധനം നടപ്പാക്കുമെന്ന് ഉറപ്പ് നൽകി അധികാരത്തിലേറിയ കോൺഗ്രസ് ഇപ്പോൾ വീടുകളിൽ മദ്യമെത്തിക്കുന്നു. വളരെ നാണക്കേട് ഉയർത്തുന്ന തീരുമാനമാണിത്.' - പ്രതിപക്ഷ നേതാവ്‌ ധരംലാൽ കൗശിക് പറഞ്ഞു.

കേന്ദ്രത്തിന്റെ അനുമതിയോടെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം തുറന്ന മദ്യശാലകൾക്ക് മുന്നിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പലരും സാമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശം ലംഘിച്ചാണ് ക്യൂ നിന്നിരുന്നത്.