ടൂറിൻ : കൊവിഡ് കാലത്ത് സ്വന്തം നാടായ പോർച്ചുഗലിലായിരുന്ന സൂപ്പർ ഫുട്ബാളർ ക്രിസ്റ്റ്യനോ ഇറ്റാലിയൻ ക്ളബായ യുവന്റസിലേക്കെത്തി. ഇന്നലെ ടൂറിനിലെത്തിയ ക്രിസ്റ്റ്യാനോ രണ്ടാഴ്ച നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം പരിശീലനത്തിനിറങ്ങും. ഇറ്റലിയിൽ കൊവിഡ് വ്യാപിക്കുന്നതിന് മുമ്പാണ് അമ്മയ്ക്ക് ഹൃദയസംബന്ധമായ അസുഖം ബാധിച്ചതറിഞ്ഞ് ക്രിസ്റ്റ്യാനോ പോർച്ചുഗലിലേക്ക് സ്വകാര്യ ജറ്റ് വിമാനത്തിൽ പറന്നത്.ഇറ്റാലിയൻ ക്ളബുകളിലെ താരങ്ങൾക്ക് വ്യക്തിഗത പരിശീലനം ആരംഭിക്കാൻ സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോ മടങ്ങിയെത്തിയത്.