laliga

മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാൾ മത്സരങ്ങൾ പുനരാരംഭിക്കുന്നതിന് മുമ്പായി എല്ലാ ക്ളബുകളുടെയും താരങ്ങളെയും സ്റ്റാഫുകളെയും കൊവിഡ് ടെസ്റ്റിന് വിധേയമാക്കുന്നതിന് തുടക്കമായി.പരിശോധനാ ഫലം വന്നശേഷമാകും കളിക്കാർക്ക് പരിശീലനത്തിന് അനുമതി നൽകുക. നേരത്തേ ജർമ്മനിയിലും ഇതേ മാതൃകയിൽ കളിക്കാരെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. ഇൗ പരിശോധനയിലാണ് കൊളോൺ ക്ളബിന്റെ മൂന്ന് കളിക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

വ്യക്തിഗത പരിശീലനത്തിനെത്തുന്ന താരങ്ങൾക്ക് അടുത്ത് ഇടപടകാൻ അനുമതിയില്ല.മാസ്കും ഗ്ളൗസും അണിഞ്ഞുവേണമെത്താൻ. മൈതാനത്ത് ഒരു സമയം ആറ് കളിക്കാരെ മാത്രമേ അനുവദിക്കൂ. ജിംനേഷ്യത്തിൽ രണ്ട് പേർ മാത്രം. പരിശീലനത്തിന് മുമ്പ് ഗ്രൗണ്ടും ഡ്രെസിംഗ് റൂമും അണുവിമുക്തമാക്കണം.

ജൂണിൽ ലാ ലിഗ മത്സരങ്ങൾ ആരംഭിക്കാമെന്ന പ്രതീക്ഷയിലാണ് സ്പാനിഷ് ഫുട്ബാൾ ഫെഡറേഷൻ.മാർച്ച് പകുതിയോടെയാണ് സ്പെയ്നിൽ ഫുട്ബാൾ മത്സരങ്ങൾ നിറുത്തിവയ്ക്കേണ്ടി വന്നത്.