തിരുവനന്തപുരം: ഇന്നലെ വൈകിട്ടുണ്ടായ കനത്ത മഴയിലും കാറ്റിലും പാറശാല ശ്രീ മഹാദേവർ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ കൂറ്റൻ ആൽമരം കടപുഴകി വീണു. 250 വർഷത്തിലേറെ പഴക്കമുള്ള ആൽമരമാണ് കടപുഴകിയത്. ആർക്കും പരിക്കില്ല. സമീപത്തെ ഒരു ചായക്കടയുടെ അടുക്കള, ഒരു വീടിന്റെ മുൻവശത്തെ ഷെഡ് എന്നിവ മരം വീണ് തകർന്നു. പാറശാല ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് മരം മുറിച്ചുമാറ്റിയത്.