തിരുവനന്തപുരം: കൊവിഡിന്റെ സാഹചര്യത്തിൽ പൊലീസുകാരുടെ ശമ്പളം പിടിക്കുന്നത് കൂടാതെ അലവൻസുകളും കൂടി സംസ്ഥാന സർക്കാർ വെട്ടികുറയ്ക്കുന്നതായി റിപ്പോർട്ട്. ആറ് ദിവസത്തെ ശമ്പളത്തിനൊപ്പമാണ് അലവൻസും കുറച്ചിരിക്കുന്നത്.
ഒരു സ്വകാര്യ മലയാളം വാർത്താ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഏഴ് ദിവസം തുടർച്ചയായി ജോലി ചെയ്‌താൽ കിട്ടുന്ന ഡേ ഓഫ് അലവൻസ്, ഫീഡിംഗ് ചാർജുകൾ, സ്പെഷ്യൽ പൊലീസ് അലവൻസ്, റിസ്ക് അലവൻസ് ഉൾപ്പെടെയുള്ള എട്ട് അലവൻസുകളാണ് ഇപ്പോൾ കുറച്ചിരിക്കുന്നത്.
ഈ വിഷയത്തിൽ പൊലീസുകാർക്കിടയിൽ പ്രതിഷേധമുണ്ടെങ്കിലും പരസ്യപ്രതികരണത്തിന് പൊലീസുകാരുടെ സംഘടന ഇനിയും തയ്യാറായിട്ടില്ലെന്നാണ് വിവരം.